ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിലീപ്;നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നു

10292

കൊച്ചിയില്‍  നടിയെ ആക്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ദിലീപ്. കേസിലെപ്രതി പള്‍സര്‍സുനിയും നടിയും സുഹൃത്തുക്കളായിരുന്നുവെന്നാണ്് നടന്‍ ദിലീപ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടി വിയിലെ ചര്‍ച്ചാപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പള്‍സര്‍ സുനി എഴുതിയ കത്തിനേപ്പറ്റിയും ഫോണ്‍കോളിനേപ്പറ്റിയുമുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്്.
നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു. ആരോടൊക്കെ കൂട്ടുകൂടണമെന്ന് സൂക്ഷിച്ച് സംസാരിക്കണം. എനിക്ക് ഇത്തരം ആളുകളുമായി കൂട്ടില്ല. ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിലീപ് പറഞ്ഞു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്നുചോദിച്ചപ്പോള്‍ സംവിധായകന്‍ ലാലാണ് പറഞ്ഞതെന്നും നടന്‍ അറിയിച്ചു.

പള്‍സര്‍ സുനിയുടെ മൊഴി പൊലീസ് വീണ്ടുമെടുത്തിരുന്നു. മൊഴിയെടുത്തപ്പോള്‍ കത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ സുനി ആവര്‍ത്തിച്ചു. എന്നാല്‍ കത്തിന്റെ ശൈലി പള്‍സര്‍ സുനിയുടേതല്ല എന്നാണ് സുനിയുടെ അഭിഭാഷകനും പൊലീസും പറയുന്നത്.

അതിനിടെ നിരവധിയാളുകള്‍ ദിലീപിന് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കിയാല്‍ സത്യം പുറത്തുവരുമെന്ന സലിംകുമാറിന്റെ അഭിപ്രായം വിവാദമായിരുന്നു. ഇതിനിടെ സലിംകുമാറിനെ എതിര്‍ത്തും ആളുകള്‍ അഭിപ്രായ പ്രകടനം നടത്തി. നടനെ അനുകൂലിച്ച് സംവിധായകന്‍ ലാല്‍ജോസും അജു വര്‍ഗീസും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തി.