ദിലീപിനെ പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്നും ഏഴാമതാക്കാൻ അണിയറ നീക്കം. പിന്നിൽരാഷ്ട്രിയ സമർദ്ദ തന്ത്രം.

998

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം ഏഴാം പ്രതിയാക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നതായി വിവരം. കേസിൽ പള്‍സര്‍ സുനിയടക്കം 7 പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. കേസില്‍ ഒന്നാം പ്രതിയാക്കുന്നത് ദിലീപിന് തിരിച്ചടിയാകുമെന്ന് സിനിമാ ലോകത്ത് ദിലീപ് പക്ഷക്കാരുടെ കണക്ക് കൂട്ടൽ. അതിനാൽ പ്രതിപട്ടികയില്‍ ദിലീപിന്റെ സ്ഥാനം താഴേയ്ക്കാക്കാൻ ചിലര്‍ രാഷ്ടിയ ചരടു വലികള്‍ നടത്തുയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ഫലം കണ്ടതിന്റെ സൂചനയാണ് പുതിയ വിവരങ്ങളെന്നും വിലയിരുത്തപ്പെടുന്നു. നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത് പൊലീസിനെ സംബന്ധിച്ചടത്തോളം വലിയ തിരിച്ചടിയാണ്. ഇതും ദിലീപിനെ ഏഴാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിലെന്നും പറയപ്പെടുന്നു.
കേസില്‍ മറ്റ് പ്രതികളെക്കാള്‍ ഗുരുതര കുറ്റം ചെയ്തതായി കണക്കാക്കുന്നത് രണ്ടാം പ്രതി മാര്‍ട്ടിനെയാണ്. നടിയെ ആക്രമിക്കുന്ന സമയം കാറോടിച്ചിരുന്നത് മാര്‍ട്ടിനായിരുന്നു. നടിയുടെ യാത്ര വിവരങ്ങള്‍ കൃത്യമായി സംഘത്തിന് നല്‍കിയതും മാര്‍ട്ടിനാണ്. ബോധപൂര്‍വ്വം കുറ്റകൃത്യത്തിന് സഹകരിച്ചു, വിശ്വാസ വഞ്ചന, രക്ഷിക്കാന്‍ ശ്രമം നടത്തിയില്ല. തുടങ്ങിയ കുറ്റങ്ങളാണ് മാര്‍ട്ടിനെതിരെയുള്ളത്. അതിനാലാണ് ദിലീപിനെ രണ്ടാം പ്രതിയാക്കാത്തതെന്നാണ് വിവരം.
ഗൂഢാലോചന സംബന്ധിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണഅ സൂചന. നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനിയും സംഘവും കൃത്യം ചെയ്തതെന്ന ഉള്ളടക്കത്തോടെയാകും കുറ്റപത്രം. നിലവിലെ ഒന്നാംപ്രതി പര്‍സര്‍ സുനിക്കെതിരെ ചുമത്തിയ ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങളും ദിലീപിനെതിരെയും ചുമത്തിയിട്ടുണ്ട്. ഇതേ സമയം ഇതുവരെ പുറത്തുവരാത്ത നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടെയുള്ള കുറ്റപത്രമാകും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം സമര്‍പ്പിക്കുക. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. മജിസ്ട്രേറ്റിനു മുന്നില്‍ പള്‍സര്‍ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവര്‍ അടക്കം പതിനാറു പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ നിര്‍ണായകമാകും. ഈ രഹസ്യമൊഴികള്‍, കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. ഇതില്‍ പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ടു സമര്‍പ്പിച്ചവയാണ്. കേസിന്റെ പ്രധാന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന നിലയിലും പ്രതികളുടെ സമൂഹത്തിലെ സ്വധീനവും സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും അന്വേഷണ സംഘം ഉന്നയിക്കുമെന്നാണ് വിവരം. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന വിവരവും കോടതിയെ അറിയിക്കും.
ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ ആക്രമിച്ച്‌ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. കേസില്‍ അറസ്റ്റിലായ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസിലാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കുന്നത്. മൂന്നു മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനിടെ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച സംഭവത്തില്‍ നടന്‍ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു.