ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു

5206

ശ്രീനിവാസന്റെ മകനും, വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. ഫെബ്രുവരി അവസാനത്തോടെ വിവാഹനിശ്ചയം നടത്തുമെന്നാണ്  റിപ്പോര്‍ട്ടുകള്‍. വിവാഹ തീയതിയടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ശ്രീനിവാസന്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.എന്നാല്‍ വധു ആരാണെന്നുള്ള കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. വിവാഹ തീയതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്

അതേസമയം, ധ്യാന്‍ ശ്രീനിവാസന്‍ മലയാളത്തിലെ ഒരു യുവനടിയുമായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുവതാരം നമിത പ്രമോദുമായി ധ്യാന്‍ അടുപ്പത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പതിപ്പ് റിപ്പോര്‍ട്ട് ചെയ്യ്തിരുന്നത്. ഈ ബന്ധത്തെ ചൊല്ലി ശ്രീനിവാസനും മകനും തമ്മില്‍ തെറ്റലിലാണെന്നും വാര്‍ത്ത ഉണ്ടായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമാ ലോകത്തേക്ക് വന്നത്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ധ്യാന്‍, ഒരേ മുഖം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ നായകനായ പുതിയ ചിത്രത്തിലും ധ്യാന്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാംഭാഗത്തിലും ധ്യാന്‍ തന്നെയാണ് നായകന്‍.

തന്റെ സംവിധാനമോഹവും അടുത്തിടെ ധ്യാന്‍ തുറന്നുപറഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ ധ്യാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുണ്ടാകുമെന്നും വിവരങ്ങളുണ്ട്.