ധോണി വിരമിക്കുമെന്ന് സൂചന

525

മഹേന്ദ്രസിംഗ് ധോണി അദ്ദേഹത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിലെ രാജ്യത്തിന്റെ അവസാന മത്സരത്തോടെ ടീം ഇന്ത്യയുടെ തല പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത് എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡോ, ധോണിയോ ഇനിയും പ്രതികരിച്ചിട്ടില്ല.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായിരുന്ന ധോണി ആകെ 348 ഏകദിനങ്ങളിലാണ് കളത്തിലിറങ്ങിയിട്ടുള്ളത്. 50.58 റണ്‍ ശരാശരിയില്‍ 10,723 റണ്‍സാണ് ധോണിയുടെ സമ്ബാദ്യം. എന്നാല്‍ വിക്കറ്റിന് പിന്നിലാണ് ധോണിയുടെ കരുതലും കാവലും രാജ്യം കണ്ടത്. 317 ക്യാച്ചുകളും 122 സ്റ്റംപിങ്ങുകളുമുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നീണ്ട പതിനഞ്ച് വര്‍ഷത്തെ അനുഭവ പാരമ്ബര്യമുള്ള ധോണിയുടെ ചിറകിലേറി ടീം ഇന്ത്യ ഏകദിന,ട്വന്റി 20, ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.