മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ കായലോരത്ത് പതിഞ്ഞു.

323

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന നടപടി തുടങ്ങി. മുന്നറിയിപ്പിന്റെ ഭാഗമായി മൂന്നാം സൈറണ്‍ മുഴക്കി സെക്കന്‍ഡുകള്‍ക്കകം ആദ്യ ഫ്ളാറ്റായ എച്ച്‌ ടു ഒ നിലംപൊത്തി. ഫ്ളാറ്റിന്റെ വീഴ്ചയില്‍ തേവര – കുണ്ടന്നൂര്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളും സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം. പൊടിപടലം ഉണ്ടെങ്കിലും കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ പതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാം നിശ്ചിയിച്ചുറപ്പിച്ചത് പോലെ. 11.17-ന്‌ ബ്ലാസ്റ്റര്‍ വിരലമര്‍ന്നതോടെ അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്‌.ടു.ഒ ഫ്‌ളാറ്റ് ഒരു ജലപാതംപോലെ കായലോരത്ത് പതിഞ്ഞു. 19 നിലയുള്ള കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ട് തവിടുപൊടിയായി.

11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍11.17ന് മുഴങ്ങിയതിന്‌പിന്നാലെ സ്‌ഫോടനം.

പിന്നീടുള്ള കാഴ്ചകള്‍ മറച്ച്‌ എങ്ങും പൊടിപടലം. മിനിറ്റുള്‍ക്ക് ശേഷം പൊടിയങ്ങുമ്ബോള്‍ കാണുന്ന കാഴ്ച കോണ്‍ക്രീറ്റ്‌ അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്‌.ടു.ഒ.കായലിലേക്കും അവശിഷ്ടങ്ങള്‍ വീണു. കായലിലേക്ക് അവശിഷ്ടങ്ങള്‍ വീഴില്ലെന്നായിരുന്നു നിഗമനം. തേവര-കുണ്ടന്നൂര്‍ പാലത്തിലേക്കും അവശിഷ്ടങ്ങള്‍ ചെറിയ രീതിയില്‍ വീണിട്ടുണ്ട്. പൊടിപടലം 200 മീറ്ററിലേക്ക് അപ്പുറത്തേക്കും പടര്‍ന്നു.

അടുത്തത് കായലിന്റെ എതിര്‍വശത്തുള്ള ആല്‍ഫ സെറീനിലാണ് സ്‌ഫോടനം നടക്കുക.