മുണ്ട് ഉടുത്ത് ദീപികയുടെ ഹോട്ട് ലുങ്കി ഡാന്‍സ് വീഡിയോ വൈറലാകുന്നു

3228

താരസുന്ദരി ദീപിക പദുക്കോണിന്റെ മുണ്ടുടുത്തുള്ള ചൂടന്‍ ലുങ്കിഡാന്‍സ് വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു.ദീപിക പദുക്കോണിന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രമായ ത്രില്ലിള്‍ എക്‌സ്‌റിട്ടണ്‍ ഓഫ് സാന്‍ഡര്‍ കേജ് പ്രീമിയര്‍ ഷോ യിലായിരുന്നു താരത്തിന്റെ ഡാന്‍സ്.ഹോളിവുഡ് താരം വിന്‍ ഡീസലിനൊപ്പം ദീപിക അഭിനയിക്കുന്ന ചിത്രം ഇന്ത്യയിലും തുടക്കം മുതല്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ വിന്‍ ഡീസലും എത്തി. ചടങ്ങില്‍ ദീപിക പദുക്കോണ്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്‌സ്പ്രസിലെ ‘ലുങ്കി ഡാന്‍സ്’ ഗാനത്തില്‍ വിന്‍ ഡീസലിനൊപ്പം ദിപീക സ്‌റ്റെപ്പ് വെച്ചു. വെള്ളമുണ്ട് ഉടുത്തായിരുന്നു ഡാന്‍സ്. വിന്‍ ഡീസലിന് സ്‌റ്റേജില്‍ വച്ച് ദിപീക മുണ്ട് ഉടുപ്പിച്ചു. മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. വ്യാഴാഴ്ചയാണ് ദീപികയ്‌ക്കൊപ്പം വിന്‍ ഡീസല്‍ മുംബൈയില്‍ എത്തിയത്.
യൂട്യൂബില്‍ ട്രെന്‍ഡിങായി മാറിക്കഴിഞഅഞു ഈ ലുങ്കി ഡാന്‍സ് വീഡിയോകാണാം.