മുല്ലപ്പെരിയാറില്‍ തമിഴ്നാടിന് തിരിച്ചടി; കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

315

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്‍റെ സാധ്യതാപഠനത്തിന് അനുമതി നല്‍കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സാധ്യത പഠനത്തിന് അനുമതി നല്‍കിയതില്‍ എവിടെയാണ് കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി ചോദിച്ചു.ഇതോടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന്‍റെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാം. അതേസമയം സുപ്രീംകോടതിയുടേയോ, തമിഴ്നാട് സര്‍ക്കാരിന്‍റേയോ അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മ്മാണം തുടങ്ങരുതെന്നും കോടതി വ്യക്തമാക്കി