വിഎസ് അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയുടെ താക്കീത്

360

മുന്‍മുഖ്യമന്ത്രിയും സി പി എം നേതാവുമായ വിഎസ് അച്യുതാനന്ദന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്; തിരുവനന്തപുരത്ത് നടക്കുന്നകേന്ദ്ര കമ്മിറ്റി  പിബി കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു.് അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് താക്കീത്‌.അച്ചടക്ക ലംഘനം, ചട്ടലംഘനം എന്നീ കുറ്റങ്ങൾക്കാണ് താക്കീത്. വിഎസ് പാർട്ടി അച്ചടക്കവും സംഘടനാ തത്വവും ലംഘിച്ചതായി കമ്മിറ്റി കണ്ടെത്തി. വിഎസിനെ പാർട്ടി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. പകരം, വിഎസിനെ സംസ്ഥാന സമിതിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തും. സംസ്ഥാന സമിതിയിൽ സംസാരിക്കാനുള്ള അനുവാദവും വിഎസിന് നൽകും. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ല. അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യവും കേന്ദ്ര കമ്മിറ്റി തള്ളി.മുതിർന്ന നേതാവെന്ന നിലയിൽ വിഎസ് അച്ചടക്കം പാലിക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു. വിഎസ് പാർട്ടിക്ക് വഴങ്ങണം. പാർട്ടിയുടെ സ്ഥാപക നേതാവും വഴികാട്ടിയുമാണ് അദ്ദേഹം. പുതിയ തലമുറയ്ക്ക് വഴികാട്ടിയായി അദ്ദേഹം ഇനിയും മുന്നിലുണ്ടാകണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.കേന്ദ്ര കമ്മിറ്റിയുടേതു തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണെന്നു വിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വം വേണമെന്നു വിഎസ് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY