തിരുവനന്തപുരത്തെ സംഘര്‍ഷം. നിരവധി പേര്‍ അറസ്‌ററില്‍.

601

തിരുവനന്തപുരത്ത് ബി.ജെ.പി-സി.പി.എം സംഘർഷം. സംഭവുമായി ബന്ധപ്പെട്ട് ആറ് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. സി.പി.എം കൗൺസിലർമാർക്കും ബിനീഷ് കോടിയേരിയുടെ വീടിനും നേരെ നടന്ന അക്രമ സംഭവങ്ങളിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ബി.ജെ.പി ഒാഫീസിന് നേരെ നടന്ന ആക്രമം തടയാതിരുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. രണ്ടു പൊലീസുകാരെ ആഭ്യന്തര മന്ത്രി സസ്പെൻഡ് ചെയ്തു. അക്രമസംഭവങ്ങൾ തടയേണ്ട സമയത്ത് പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് ഒ. രാജഗോപാൽ എം.എൽ.എ ആരോപിച്ച സാഹചര്യത്തിലാണ് സർക്കാർ വകുപ്പുതല നടപടി സ്വീകരിച്ചത്.ബി ജെ പി ആഫിസ് ആക്രമിച്ചതായ കേസില്‍ കൗസില്‍ ഐ പിബിനുവിനെയും പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്‌
പൊതുസ്ഥലത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കൂടാതെ തലസ്ഥാനത്ത് എല്ലാവിധ പ്രകടങ്ങൾക്കും മൂന്നു ദിവസത്തെ വിലക്കും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ അടക്കം സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ള മറ്റ് ജില്ലകളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഒാഫീസുകൾക്ക് പ്രത്യേക സുരക്ഷ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.