പശുക്കളെ തീയിലൂടെ നടത്തിച്ച് ആചാരം,​ ദേഹത്ത് തീപടർന്ന് പശുക്കൾ

356

പശുക്കളോട് ആചാരത്തിന്റെ പേരിൽ ക്രൂരത. കർണാടകയിൽ മകരസംക്രാന്തി ദിവസം പരമ്പരാഗതമായ ആചാരമെന്ന രീതിയിലാണ് പശുക്കളെ ആളിപ്പടരുന്ന തീയിലൂടെ നടത്തിക്കുന്നത്. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് രാജ്യമെങ്ങും പ്രതിഷേധം ഉയർന്നത്.

മകരസംക്രാന്തി ആഘോഷങ്ങൾക്കിടയാണ് കർണാടകയിൽ പശുക്കളെ തീയിലൂടെ നിർബന്ധപൂർവം നടത്തിക്കുന്നത്. മകരസംക്രാന്തിയുടെ ഭാഗമായുളള പരമ്പരാഗതമായ ആചാരമെന്ന പേരിൽ പശുക്കളെ അണിയിച്ചൊരുക്കിയാണ് തീയിലൂടെ നടത്തിക്കുന്നത്. ജനങ്ങൾക്ക് ക്ഷേമവും ഐശ്വര്യവും ഉണ്ടാവാനാണ് ഇതെന്നാണ് വിശ്വാസം. പശുക്കളെ തീയിലൂടെ നടത്തിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
പശുക്കളുടെ ദേഹത്ത് തീപിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. പശുക്കളിൽ ചിലതിനൊപ്പം ആളുകളും തീയിലൂടെ ഓടിയിറങ്ങുന്നുണ്ട്. മകരസംക്രാന്തി ദിനത്തിൽആദ്യം പശുക്കളെ അണിയിച്ചൊരുക്കി അവയ്ക്ക് വേണ്ട ഭക്ഷണമൊക്കെ കൊടുക്കും. പിന്നീട് സന്ധ്യയോടെയാണ് ഇവയെ തീയിലേക്ക് ആനയിക്കുക. പിന്നീട് ഇതിനെ പിന്നിൽനിന്ന് ഓടിക്കുകയോ തീയിലേക്ക് തള്ളുകയോ ചെയ്യും. ചടങ്ങിന് ശേഷം കാലികളെ മേയാനായി വിടുകയും ചെയ്യും.