മൂന്ന് കോടി ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് താരം . ഉത്കണ്ഠാകുലരായി മലയാളത്തിലേയും സൂപ്പറുകള്‍

339

വേറിട്ട മാതൃകയായി തെന്നിന്ത്യന്‍ താരം രാഘവ ലോറന്‍സ്. പുതിയ ചിത്രത്തിനായി ലഭിച്ച അഡ്വാന്‍സ് തുക മുഴുവനും ലോറന്‍സ് ചെലവഴിച്ചത് കൊറോണ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്. ‘ചന്ദ്രമുഖി 2’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നിര്‍മ്മാതാവ് നല്‍കിയ മൂന്നുകോടി രൂപയാണ് രാഘവ ലോറന്‍സ് കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കും 50 ലക്ഷം രൂപ വീതമാണ് ലോറന്‍സ് സംഭാവന നല്‍കിയത്. സിനിമ സംഘടനയായ ഫെഫ്സിക്ക് 50 ലക്ഷം, ഡാന്‍സേഴ്സ് യൂണിയനിലേക്ക് 50 ലക്ഷം, ദിവസവേതനക്കാര്‍ക്കും തന്റെ ജന്മനാടായ ദേസീയനഗര്‍ റോയപുരം നിവാസികള്‍ക്ക് 75 ലക്ഷം, ശാരീരിക വൈകല്യമുള്ളവര്‍ക്ക് 25 ലക്ഷം എന്നിങ്ങനെ മൂന്നുകോടി രൂപയും കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

എന്നാല്‍  ലോന്‍സിന്റെ സംഭാവനയെ പ്രകീര്‍ത്തിച്ചും, സൂപ്പര്‍താരങ്ങളെ പരഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഷമ്മിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ-

Shammy Thilakan 4 hrs ·

#Great…! ‘ചന്ദ്രമുഖി 2’ ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്.. #respect #love_you_lorence ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകള്‍ ഉത്കണ്ഠാകുലര്‍. ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ #വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ #പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നു. ഈ കൊറോണ കാലത്ത് വീട്ടില്‍ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകള്‍ കാണേണ്ടി വരുമോ എന്തോ..?