വരുന്നത് ഭീകര ദിനങ്ങൾ ! കൂട്ടമരണങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

393

ബ്രിട്ടനിലും യു.എസിലും വരുന്നത് ഭീകര ദിനങ്ങളായിരുക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇറ്റലിക്കും സ്പെയിനിനും ശേഷം കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നത് അമേരിക്കയിലും ബ്രിട്ടനിലുമാണ്. ഇവിടെ ഇനിയും കൂട്ടമരണങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയില്‍ 8452 പേരാണ് മരിച്ചത്. ഇതില്‍ 3500ലേറെ മരണം ഏറ്റവും സമ്ബന്നമായ ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്. 24 മണിക്കൂറിനുള്ളില്‍ 500ലേറെ മരണമാണ് ബ്രിട്ടനില്‍ ഉണ്ടായത്. ആകെ മരണം 4313. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബ്രിട്ടനില്‍ പരിശോധനകള്‍ വ്യാപമാക്കിയിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ്. ഓരോ ദിവസവും ആയിരക്കണക്കിനുപേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തുന്നത്. 41,903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദേശം കര്‍ശനമാക്കി. രാജ്യത്ത് ഇനി കടുത്ത ദിനങ്ങളാണ് വരുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.ബ്രിട്ടനില്‍ മരണനിരക്ക് ഉയരുന്നത് തുടരുമെന്ന ദു:ഖകരമായ കാര്യമാണ് ഇപ്പോള്‍ പറയാനാവുകയെന്ന് ഇംഗ്ലീഷ് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ സ്റ്റീഫന്‍ പൊവിസ് പറഞ്ഞു.