തി​രു​വ​ന​ന്ത​പു​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മു​ങ്ങി​യഹ​രി​യാ​ന സ്വ​ദേ​ശി​യെ​ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടി

117

തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ മുങ്ങിയഹരിയാന സ്വദേശിയെ പോലീസ് പിന്തുടര്‍ന്നു പിടികൂടി.  കോവിഡ്-19 നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍  ചാടിപ്പോയ ഹരിയാന സ്വദേശിയെയാണ് പോലീസ് പിന്തുടര്‍ന്നു പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ വീണ്ടും നിരീക്ഷണത്തിലാക്കി. കോവിഡ്-19 രോഗ ബാധ മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലര്‍ത്തുന്നത്. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആളുകള്‍ കൂടുന്ന ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടാന്‍ നോട്ടീസ് നല്‍കും. ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികള്‍ക്കും രണ്ടാഴ്ചയായി കേരളത്തിലുള്ള ഇറ്റാലിയന്‍ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ജാഗ്രത ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കോവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ദിവസങ്ങളായി വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു താമസം. രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഇയാളെ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഇന്ത്യയില്‍ എത്താറുള്ള ഇറ്റാലിയന് പൗരന് വര്‍ക്കലയിലെ അടുപ്പക്കാരുണ്ട്.ഇയാള്‍ കൊല്ലത്ത് പോയിരുന്നുവെന്നും ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം കണ്ടെത്തി. വര്‍ക്കലയില്‍ ആരുമായിട്ടെല്ലാം ഇയാള്‍ ബന്ധപ്പെടുവെന്നും കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുകയാണ്. ഇറ്റാലിയന്‍ പൗരന് ഇംഗ്ലീഷ് കാര്യമായി വശമില്ലാത്തതും കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇയാള്‍ ചികിത്സയോട് നന്നായി സഹകരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കളക്ടര്‍ അറിയിച്ചു.