കൊറോണ: മരണം ദശലക്ഷം കവിഞ്ഞേക്കുമെന്ന് യു.എന്‍.

148

കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച്‌ ലോകത്ത് ദശലക്ഷക്കണക്കിനാളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. സാമ്ബത്തികശേഷി കുറഞ്ഞ രാജ്യങ്ങളെയായിരിക്കും മഹാമാരി ഏറെ ബാധിക്കുക. വൈറസിനെ കാട്ടുതീപോലെ പടരാന്‍ വിട്ടാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.ലോകത്ത് 182 രാജ്യങ്ങളിലായി 2,50,625 പേരെ ബാധിച്ച വൈറസ് 10,255 ജീവനെടുത്തു. 89,048 പേര്‍ ചികിത്സയിലൂടെ രോഗവിമുക്തിനേടി. ഇറ്റലിയിലാണ് ഏറ്റവുംകൂടുതല്‍ മരണം (3405). ചൈനയില്‍ 3248 പേരാണ് മരിച്ചത്. 171 മരണംകൂടി റിപ്പോര്‍ട്ടുചെയ്തതോടെ സ്പെയിനില്‍ ആകെ മരണം 1002 ആയി.