കൊറോണ പോത്തന്‍കോട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരo.

301

ഇന്നലെ കൊറോണ സ്ഥിരീകരിച്ച തിരുവനന്തപുരo പോത്തന്‍കോട്  സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊറോണ വൈറസ് പിടിപ്പെട്ടത് എന്നാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്.പ്രാഥമികാന്വേഷണത്തില്‍ ഇദ്ദേഹം അടുത്ത കാലത്തൊന്നും വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല.രോഗബാധയുള്ളവരുമായും ഇദ്ദേഹം അടുത്ത് ഇടപെട്ടിട്ടില്ല.ഐസൊലേഷന്‍ വാര്‍ഡിലെ ഐ.സി.യുവിലുള്ള ഇദ്ദേഹത്തിന്‍്റെ ആരോഗ്യനില ഗുരുതരമായതിനാല്‍ തന്നെ വിവരങ്ങള്‍ ചോദിച്ചറിയുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുക എളുപ്പമല്ല.പരമാവധി വിവരങ്ങള്‍ ബന്ധുക്കളോട് ചോദിച്ചറിഞ്ഞ് റൂട്ട് മാപ്പ് തയ്യാറാക്കുനുള്ള നീക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്.

അറുപത്തെട്ടുകാരനായ ഇദ്ദേഹം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്.ഇദ്ദേഹത്തിന്‍്റെ ബന്ധുക്കളുടെ യാത്ര വിവരങ്ങളും ജില്ലാ ഭരണകൂടം ശേഖരിക്കുന്നുണ്ട്. അടുത്തിടെ ഇദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം വെഞ്ഞാറമൂടുള്ള ഒരു സ്വകാര്യ മെഡിക്കല്‍കോളേജിലും ചികിത്സ തേടി. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഈ മാസം 24ാംതീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്‍്റെ ആദ്യ പരിശോധനഫലം നെഗറ്റീവും രണ്ടാമത്തെ ഫലം പോസിറ്റീവും ആവുകയായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. റൂട്ട് മാപ്പ് ഇന്ന് തന്നെ പുറത്ത് വിടാനാണ് സാധ്യത.