കൊറോണക്ക് മരുന്ന് ?

178

പനി ബാധിക്കുമ്ബോള്‍ ഉപയോഗിക്കുന്ന ‘അവിഗാന്‍’ എന്നു പേരുള്ള മരുന്ന് കൊറോണ വൈറസ് ബാധയേയും ചെറുക്കാന്‍ ശേഷിയുള്ളതാണെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വിദഗ്ദര്‍. ജാപ്പനീസ് ‘ആന്റി ഫ്‌ളൂ’ മരുന്നായ അവിഗാനിലെ ‘ഫാവിപിറാവിര്‍’ എന്ന ചേരുവയ്ക്കാണ് കൊറോണ രോഗത്തിനെതിരെ പ്രവര്‍ത്തിക്കാനും രോഗം ഇല്ലാതാക്കാനും ശേഷിയുള്ളതായി ഇവര്‍ അവകാശപ്പെടുന്നത്. ചൈനയില്‍ 300 പേരില്‍ തങ്ങള്‍ ഈ മരുന്ന് പ്രയോഗിച്ചുവെന്നും അവരുടെ രോഗം ഭേദമായെന്നും ഇവര്‍ പറയുന്നുണ്ട്.മരുന്ന് ഉപയോഗിക്കാത്ത രോഗികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അത് ഉപയോഗിച്ചവരുടെ ശ്വാസകോശം കാര്യമായ പുരോഗതി നേടിയെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഫാവിപിറാവിര്‍ എന്ന ഈ ചേരുവ ശരീരത്തിലെത്തുമ്ബോള്‍ വൈറസിന്റെ വയറസിന്റെ വളര്‍ച്ചയെ കാര്യമായി ചെറുക്കുന്നതായും ഈ ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

പ്രത്യക്ഷത്തില്‍ ഈ മരുന്ന് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രി ഷാങ് ഷിന്‍മിന്‍ പറഞ്ഞതായി വാര്‍ത്തയുണ്ട്. 200 രോഗികളില്‍ നടത്തിയ മരുന്ന് പരീക്ഷണത്തില്‍ രോഗം ഭേദപ്പെടുന്നതിനുള്ള സമയത്തില്‍ ഏറെ കുറവു വരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. കൊറോണ രോഗത്തിനെതിരെ, ഫാവിപിറാവിര്‍ ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ഹോങ് കോങ്ങിലെ സിഹുവാന്‍ എന്ന് പേരുള്ള ഫാര്‍മസ്യുട്ടിക്കല്‍സ് നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ട്