കൊറോണ കേസുകള്‍ 649;മരണം 13.ഇന്ത്യയില്‍ സമൂഹവ്യാപനത്തിന് തെളിവില്ലെന്ന് കേന്ദ്രം

32

രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 649. 24 മണിക്കൂറിനുള്ളില്‍ 42 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.രാജ്യത്ത് കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം സംബന്ധിച്ച്‌ വ്യക്തമായ ഒരു തെളിവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങളുടെ പിന്തുണ ഏറ്റവും പ്രധാനമാണെന്നും സാമൂഹിക അകലം പാലിക്കല്‍ നിര്‍ണായകമാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

–ജമ്മുകാശ്മീരിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ എഴുപതുകാരനാണ് മരിച്ചത്. സംസ്ഥാനത്ത് രോഗികള്‍ 43 ആയി. ജമ്മുകാശ്മീരില്‍ ആദ്യ കൊറോണ മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്. 65കാരനാണ് മരിച്ചത്. ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 48 പേരെ ക്വാറന്റൈന്‍ ചെയ്തു. ആകെ കേസുകള്‍11 ആയി. ബീഹാറില്‍ രോഗികളുടെ എണ്ണം 6 ആയി.
മഹാരാഷ്ട്രയില്‍ 124 കേസുകളായി. ആന്‍ഡമാനിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു.

– മരുന്നുകള്‍ വീട്ടുപടിക്കിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

-സാനിറ്റൈസറുകളുടെ ആവശ്യം കുത്തനെ കൂടിയതിനാല്‍ ഡിസ്റ്റലറികളോടും ഷുഗര്‍ ഫാക്ടറികളോടും സാനിസൈറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

-ബംഗാളി തൊഴിലാളികള്‍ക്ക് ഭക്ഷണം,താമസം,ചികിത്സ തുടങ്ങിയവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, തമിഴ്‌നാട്,കര്‍ണാടക,മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി 18 സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്ക് മമത ബാനര്‍ജി കത്തയച്ചു.
-തെരുവില്‍കഴിയുന്നവര്‍ക്കടക്കം ഭക്ഷണം ലഭ്യമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഹംഗര്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങി
-ഡല്‍ഹി മെട്രോ ട്രെയിന്‍ ഏപ്രില്‍ 14 വരെ ഓടില്ല

-ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ താത്കാലിക ഐസലൊഷേന്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു. അസമില്‍ ഇതുവരെ പോസിറ്റീവ് കേസുകളില്ല.
-300 പേരെ വരെ ഉള്‍ക്കൊള്ളാവുന്ന 9 ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചു. ബാംഗ്ലൂര്‍ എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലില്‍ വ്യോമസേനയുടെ ആദ്യ കൊറോണ പരിശോധന ലാബ് ആരംഭിച്ചു

-സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 1200 പേര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു.
-ബീഹാറില്‍ പാവപ്പെട്ടവരെ സഹായിക്കാനായി സംസ്ഥാനസര്‍ക്കാര്‍ 100 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.
-തെലുങ്കാന ഏപ്രില്‍ 16 വരെ ലോക്ഡൗണ്‍ നീട്ടി.