കൊറോണ സ്ഥിരീകരിച്ച കോണ്‍ഗ്രസ്​ നേതാവ്​.മന്ത്രി ഉള്‍പ്പെടെ അഞ്ചോളം എം.എല്‍.എമാരുമായി സമ്ബര്‍ക്കം ചെയ്​തതായി സൂചന

22

കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒരാള്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഇദ്ദേഹം നിയമസഭയിലടക്കം സന്ദര്‍ശനം നടത്തുകയും ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ചോളം എം.എല്‍.എമാരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി സൂചന.മാര്‍ച്ച്‌ 18 മുതല്‍ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. അതിന് മുമ്ബുള്ള ദിവസങ്ങളില്‍ നിയമസഭയിലടക്കം സന്ദര്‍ശനം നടത്തുകയും ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ചോളം എം.എല്‍.എമാരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്തതാതായും അറിയുന്നു. പാലക്കാടു നിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇൗ കാലയളവില്‍ ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. ഇദ്ദേഹം സഞ്ചരിച്ച വഴികള്‍ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി. ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയവ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി പരിപാടികളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളില്‍ നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ദേവാലയം സന്ദര്‍ശിച്ചതായും സൂചനയുണ്ട്. പാലക്കാട്, ഷോളയാര്‍, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്.