കോളേജ് വിദ്യാര്‍ഥിനിയായ മകളെ കാണാൻ പിതാവ് താമസസ്ഥലത്ത് എത്തിയപ്പോൾ മകൾ റൂമിൽ കാമുകനോടൊപ്പം……..;

3430

ദുബായിലെ പാം ജുമൈറയിലാണ് സംഭവം. താമസസ്ഥലത്ത് മകളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജോര്‍ദാന്‍ സ്വദേശിയായ പിതാവ്. പതിവിന് വിപരീതമായി കോളിംഗ് ബെല്ലടിച്ച്‌ ഏറെ കാത്തുനിന്ന ശേഷമാണ് കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ മുറിയുടെ വാതില്‍ തുറന്നത്. മകളാവട്ടെ ആകെ അസ്വസ്ഥയുമായിരുന്നു. അസ്വസ്ഥതയുടെ കാരണമന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്ന് മകള്‍ പറഞ്ഞെങ്കിലും പിതാവിന്റെ സംശയം തീര്‍ന്നില്ല. അതിനിടയിലാണ് ഹാംഗറില്‍ ഒരു ജീന്‍സ് തൂങ്ങിക്കിടക്കുന്നത് കണ്ടത്. അതോടെ പിതാവിന്റെ സംശയം ഇരട്ടിയായി. ജീന്‍സ് ആരുടേതാണെന്ന് ചോദിച്ചപ്പോള്‍ തന്റെ സഹപാഠിയായ പെണ്‍കുട്ടിയുടേതാണെന്നായിരുന്നു മറുപടി.മറുപടിയില്‍ തൃപ്തനാവാത്ത ഇയാള്‍ മുറിയൊട്ടാകെ പരതി. അതിനിടയിലാണ് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെ കണ്ടത്. പിന്നെ ആകെ ബഹളമയമായിരുന്നു. ബഹളത്തിനിടയില്‍ യു.എ.ഇ പൗരനായ കാമുകന്‍ മുറിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പിതാവ് സര്‍വ ശക്തിയുമുപയോഗിച്ച്‌ ഇയാളെ തടഞ്ഞ് വച്ച്‌ പോലിസിനെ വിളിച്ചുവരുത്തുകയായിരുന്നു. പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ഇത് ആദ്യസംഭവമല്ലെന്ന് പിതാവിന് മനസ്സിലായത്. ഒരു വര്‍ഷം മുമ്ബാണ് കോളേജ് വിദ്യാര്‍ഥിനിയായ യുവതി കഫെയില്‍ വച്ച്‌ സ്വദേശി യുവാവിനെ പരിചയപ്പെട്ടത്. പരസ്പരം ഇഷ്ടം തോന്നിയ അവര്‍ മൊബൈല്‍ നമ്ബര്‍ കൈമാറി. പിന്നീടത് പ്രണയമായി മാറി. തന്റെ ഫ്ളാറ്റിലെ മുറിയിലേക്ക് യുവാവിനെ ഇടയ്ക്കിടെ ക്ഷണിച്ചുവരുത്താറുണ്ടെന്നും പരസ്പരം സെക്സിലേര്‍പ്പെടാറുണ്ടെന്നും യുവതി പോലിസിനോട് സമ്മതിച്ചു. സംഭവ ദിവസം ലൈംഗികവേഴ്ചയ്ക്കു ശേഷം അറിയാതെ ഉറങ്ങിപ്പോയതാണ് പ്രശ്നമായത്. പിതാവ് മുറിക്ക് പുറത്തെത്തി വിളിച്ചപ്പോഴാണ് തങ്ങള്‍ ഉണരുന്നത്. പിതാവില്‍ നിന്ന് രക്ഷപ്പെടാനാണ് കാമുകനെ കട്ടിലിനടിയിലാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവം ഇപ്പോഴാണ് കോടതിയുടെ പരിഗണനയ്ക്കെത്തിയത്. പരസ്പരസമ്മതത്തോടെയാണെങ്കിലും വിവാഹബാഹ്യ ലൈംഗിക വേഴ്ച ദുബയില്‍ നിയമവിരുദ്ധമാണ്. ഇവരെ സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കാനാണ് കോടതിയുടെ തീരുമാനം. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.