മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനം എങ്ങനെ? സർവെയുടെ ഫലം ഇങ്ങനെ

168

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനം എങ്ങനെ? സീ ഫോർ സർവെയുടെ ഫലം ഇങ്ങനെ

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ആളുകൾക്കിടയിൽ മികച്ച അഭിപ്രായമാണ് ഉണ്ടായിട്ടുള്ളത് എന്ന് സീ ഫോർ സർവെ. എഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സർവെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ വളരെ ‌മികച്ചതാണ് എന്ന് 9 ശതമാനം ആളുകളും മികച്ചത് എന്ന് 45 ശതമാനം പേരും തൃപ്തികരം എന്ന് 27 ശതമാനം പേരും മോശം എന്ന് 19 ശതമാനം പേരും പറയുന്നു.

ജൂൺ 18 മുതൽ 29 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 50 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു സർവെ നടത്തിയത്. 14 ജില്ലകളിലായി 10, 409 വോട്ടർമാരെ നേരിട്ട് കണ്ടാണ് അഭിപ്രായം തേടിയിരിക്കുന്നു.

അതേസമയം കെ എം മാണിയുടെ മരണവും പാർട്ടിയിലെ പിളർപ്പും യുഡിഎഫിനെ ക്ഷീണിപ്പിച്ചോ എന്ന ചോദ്യത്തിന് ഏതാണ്ട് പകുതിയോളം പേര്‍ പറയുന്നത് ക്ഷീണിപ്പിച്ചിട്ടുണ്ടെന്ന് തന്നെയാണ്. സര്‍വെയിൽ പങ്കെടുത്ത 46 ശതമാനം പേര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ ഒരു തരത്തിലും ക്ഷീണമുണ്ടാക്കിയിട്ടില്ലെന്ന് വിശ്വസിക്കുന്ന 28 ശതമാനം പേരും പറയാനാകില്ലെന്ന് വോട്ടിട്ട 26 ശതമാനം പേരും ഉണ്ട് എന്ന് സീ ഫോർ സർവെ വ്യക്തമാക്കുന്നു. മാത്രമല്ല കൊവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ത‌ൃപ്തികരമാണെന്ന് കൂടുതൽ പേരും അഭിപ്രായപ്പെടുന്നു.