‘പിണറായിയോട് ചോദിക്കാം’ ഫേസ്ബുക് ലൈവിലൂടെ മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി

161

സിപിഎം കേരള ഫേസ്ബുക്ക് പേജിലൂടെ ലൈവായി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാത്രി എഴു മണി മുതലാണ് ഫേസ്ബുക് പേജിലൂടെ പിണറായി ലൈവിലെത്തുക. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം പോലുള്ള വിഷയങ്ങള്‍ കത്തിനില്‍ക്കെയാണ് പിണറായി ചോദ്യങ്ങള്‍ക്ക് ലൈവായി മറുപടി നല്‍കാന്‍ തയ്യാറെടുക്കുന്നത്.

‘പിണറായിയോട് ചോദിക്കാം’ എന്ന പേരിലാണ് സിപിഎം സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമൊരുക്കുന്നത്. രാത്രി ഏഴുമണി മുതല്‍ പേജില്‍ മുഖ്യമന്ത്രി ലൈവായി മറുപടി നല്‍കും. സര്‍ക്കാരുമായും പാര്‍ട്ടിയുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കുമെന്നാണ് കരുതപ്പെടുന്നത്.