നിഷയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി; തിരോധാനങ്ങള്‍ക്ക് പിന്നിലെ ദുരൂഹതകള്‍ ;പോലീസിനും ഉത്തരമില്ല

706

കോട്ടയം: അറുപറ സ്വദേശികളായ ഹാഷിമും ഹബീബയുമാണ് ആദ്യം അപ്രത്യക്ഷമായത്. സംഭവം ഏപ്രിലായിരുന്നു . മങ്ങാനം സ്വദേശികളായ വൃദ്ധ ദമ്പതികളെ കാണാതയത് ഒരാഴ്ച മുമ്പാണ്. ഇപ്പോള്‍ കാണാതായിരിക്കുന്നത് കുഴിമറ്റത്തെ മോനിച്ചനെയും ഭാര്യ ബിന്‍സിയെയും .

ജില്ലയില്‍ മാസങ്ങള്‍ക്കിടെ കാണാതായത് മൂന്ന് ദമ്പതികളെ. എന്താണ് തുടര്‍ച്ചയായുണ്ടാകുന്ന തിരോധാനങ്ങള്‍ക്ക് പിന്നില്‍ സംഭവിക്കുന്നത്. ഈ ചോദ്യത്തിന് പോലീസിനും ഉത്തരമില്ല. എല്ലാ സംഭവത്തിലും കേസെടുത്ത് അന്വേഷണം നടക്കുന്നു.

എന്നാൽ ഏറ്റവും ഒടുവില്‍ കാണാതായ ദമ്പതികളുടെ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയാണ്.കുഴിമറ്റം സദനം കവലയ്ക്കടുത്തു താമസിക്കുന്ന മോനിച്ചനും ഭാര്യ ബിന്‍സി എന്ന നിഷയും വഴക്കിട്ട ശേഷമാണ് കാണാതായത്. ഭാര്യയുമായി പിണങ്ങി കഴിയുകയാണ് മോനിച്ചന്‍. തമിഴ്‌നാട് സ്വദേശിയുമായി നിഷയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മോനിച്ചന്‍ സ്ഥിരമായി വന്ന് ബഹളമുണ്ടാക്കുമായിരുന്നു.  ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കാണാതായ ദിവസം സംഭവച്ചത് ഇങ്ങനെയാണെന്ന് പറയുന്നു. ഒരാള്‍ നിഷയുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത്  കണ്ട മോനിച്ചന്‍  ഇക്കാര്യം ചോദിച്ച് തര്‍ക്കമായി. തുടര്‍ന്ന് വെട്ടുകത്തിയുമായി അകത്തേക്ക് കയറിയ മോനിച്ചന്‍ . അല്‍പ്പം കഴിഞ്ഞ് ഇറങ്ങിപ്പോകുകയും ചെയ്തു. മോനിച്ചന്‍ ഇറങ്ങിയതിന് പിന്നാലെ നിഷയും ഇറങ്ങിപ്പോയി. എന്നാൽ ഏറെ നേരത്തിന് ശേഷവും ഇരുവരും തിരിച്ചുവന്നില്ല. തുടര്‍ന്ന് മക്കള്‍ കുമരകത്തെ ബന്ധുവീട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്.

ബന്ധുക്കളുടെയും മക്കളുടെയും വിശദമായ മൊഴി ചിങ്ങവനം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിഷയുടെ വീട്ടിലെത്തി പോലീസ് പരിശോധിച്ചു. നിഷയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. തര്‍ക്കത്തിനിടെ നിഷയ്ക്ക് പരിക്കേറ്റെന്നാണ് സംശയിക്കുന്നത്. ചിലപ്പോള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ടാകുമെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. പക്ഷേ ഇതുവരെ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചില്ല.

ഏപ്രിലില്‍ രാത്രി ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞാണ് ഹാഷിമും ഹബീബയും കാറില്‍ പുറപ്പെട്ടത്. അടുത്തിടെ വാങ്ങിയ കാറിലായിരുന്നു യാത്ര. ഒരു രേഖകളും എടുത്തിരുന്നില്ല. എല്ലാം വീട്ടില്‍ വച്ചാണ് ഇരുവരും പോയത്. പക്ഷേ തിരിച്ചുവന്നില്ല.ഹാഷിം ഹബീബ ദമ്പതികളുടെ തിരോധാനം അന്വേഷിക്കുന്നത് 40 അംഗ പോലീസ് സംഘത്തെ നിയോഗിച്ചിട്ടും ഫലം കണ്ടിട്ടില്ല. ഈ കേസ് വന്‍ പോലീസ് സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ഒരാഴ്ച മുമ്പാണ് മൃദ്ധ ദമ്പതികള്‍ എബ്രഹാമിനെയും തങ്കമ്മയെയും കാണാതായത്. കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഏക മകന്‍ ടിന്‍സിയെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടിന്‍സിയുടെ ഭാര്യ ബെന്‍സി പ്രസവാനന്തര വിശ്രമത്തിലാണ്. എന്താണ് മൂന്ന് തിരോധാനങ്ങള്‍ക്ക് പിന്നിലെന്നു ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.