പ്രണയ വര്‍ണ്ണങ്ങള്‍ ചാലിച്ച രാജ്ഞി ;സൗന്ദര്യ രഹസ്യം കഴുതപ്പാലിലെ കുളി?

  44775

  ലോകത്ത ഏറ്റവും സുന്ദരിയും ശക്തയുമായിരുന്ന ഭരണാധികാരിയായിരുന്ന ക്ലിയാപാട്രയുടെ സൗന്ദര്യ രഹസ്യം ഇന്നും ലോകത്തിന് ഉത്തരം കിട്ടാത്ത ചോദ്യമാണ് .
  സൗന്ദര്യത്തിന്റെ കാര്യത്തില്‍ ലോകത്ത് വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട സ്ത്രീയാണ് ഈജിപ്ഷ്യന്‍ റാണിയായിരുന്ന ക്ലിയോപാട്ര. അന്നും ഇന്നും ലോകത്തിന് ഉത്തരം കിട്ടാത്ത ചോദ്യമാണ് ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ രഹസ്യം.ആരെയും കൊതിപ്പിക്കുന്ന ക്ലിയോപാട്ര രാജ്ഞിയുടെ സൗന്ദര്യത്തിന്റെ രഹസ്യം കഴുതപ്പാല്‍ ആയിരുന്നുവെന്നാണ് നിഗമനം. 700 കഴുതകള്‍ ചുരത്തിയ പാലിലായിരുന്നു നിത്യവും അവര്‍ കുളിച്ചിരുന്നത്. ചര്‍മ്മത്തിന്റെ തിളക്കം നഷ്ടമാകാതിരിക്കാന്‍ പ്രത്യേക രീതിയില്‍ നിര്‍മിച്ച വീര്യം കുറഞ്ഞ വൈനില്‍ കുളിക്കുന്നതും പതിവായിരുന്നു. പരിചരിക്കാന്‍ മാത്രം നൂറ് കണക്കിന് തോഴിമാരായിരുന്നു കഌയോപാട്രയുടെ അറയില്‍ ഉണ്ടായിരുന്നത്.
  കഴുത പാല്‍ ഉപയോഗിച്ചുള്ള കുളി കഴിഞ്ഞാന്‍ പ്രത്യേക രീതിയില്‍ തുന്നിയെടുത്ത തുണിയുപയോഗിച്ച് ശരീരം മുഴുവന്‍ തുടയ്ക്കും. ഇതിനുശേഷം പരിചാരകര്‍ സുഗന്ധ ദ്രവ്യങ്ങള്‍ ശരീരത്ത് പുരട്ടും. ഇതിന്റെ സുഗന്ധം കൊട്ടാരം മുഴുവന്‍ പരക്കുന്നതായിരുന്നുവെന്നാണ് ചരിത്രങ്ങള്‍ പറയുന്നത്. കഌയോപാട്രയെ പുരുഷന്മാര്‍ മസാജ് ചെയ്യുമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്
  ചരിത്രത്തിലെ ഏറ്റവും വലിയ കാമുകിയെന്നും ക്ലിയോപാട്രയെയല്ലാതെ മറ്റൊരാളെ വിശേഷിപ്പിക്കാനാവില്ല.അനവതിയായ സാഹിത്യക്യതികളുടെ വര്‍ണ്ണനയ്ക്ക്്് ക്ലിയോപാട്ര പാത്രീഭവിച്ചിട്ടുണ്ട്

  ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും ആ മധുരം നുകരാനും കൊതിക്കാത്ത ചക്രവര്‍ത്തിമാരും, രാജാക്കന്മാരും റോമയിലും ഈജിപ്തിലും ഇല്ലായിരുന്നു. ഓരോ രാത്രിയിലും 100 കണക്കിന് ആള്‍ക്കാരെ ക്ലിയോപാട്ര പ്രണയാവേശം തീര്‍ക്കാനായി ഉപയോഗിച്ചിരുന്നു എന്നാണ് മറ്റൊരു കഥ. സന്തോഷത്തിനായി കരുത്തരും സുന്ദരന്‍മാരുമായ അടിമകളെ പാര്‍പ്പിക്കാന്‍ ഒരു ക്ഷേത്രം തന്നെ അവര്‍ പണിതിരുന്നതായും ചരിത്രം പറയുന്നു. ബിസി 30ല്‍ മുപ്പത്തിയൊന്‍പതാം വയസിലാണ് ക്ലിയോപാട്ര മരിക്കുന്നത്. ഈജിപ്തിലെ ടോളമി വംശത്തിലെ ഏറ്റവും സജീവമായ അവസാനത്തെ ഫറവോ കൂടിയായിരുന്നു ക്ലിയോപാട്ര. മരിച്ചിട്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ആ മരണത്തിലെ ദുരൂഹതകള്‍ ഇപ്പോഴും മാറിയിട്ടില്ല.
  വിഷപ്പാമ്പിനെ കൊണ്ട് കൊത്തിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ അവര്‍ ആത്മഹത്യ ചെയ്തതല്ല, അതൊരു കൊലപാതകമായിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന പഠനങ്ങള്‍ അവകാശപ്പെടുന്നത്.യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഈജിപ്ഷ്യന്‍ രീതിയനുസരിച്ച് ക്ലിയോപാട്ര രണ്ട് തോഴിമാര്‍ക്കൊപ്പം ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം. പാമ്പിനെ കൊണ്ട് കടിപ്പിച്ചിട്ടായിരുന്നത്രെ ഇത്.അന്നത്തെ കാലത്ത് മൂന്ന് പേരെ കൊല്ലാന്‍ മാത്രം വിഷമുള്ള പാമ്പ് ഈജിപ്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഈജിപ്‌തോളജിസ്റ്റുകളും പാമ്പ് വിദഗ്ധരും ഒക്കെ ചേര്‍ന്ന സംഘമാണ് ഇത് കണ്ടെത്തുന്നത്.