തൊണ്ടി മുതല്‍ പിടികൂടാന്‍ പോയ സി.ഐക്ക് വെട്ടേറ്റു

321

തൊണ്ടി വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോയ കല്ലമ്ബലം സി.ഐയ്ക്ക് വെട്ടേറ്റു. സി.ഐ അനൂപ്‌ ചന്ദ്രനാണ് വെട്ടേറ്റത്. കേസിലെ പ്രതിയും വെമ്ബായം ചിറത്തലയ്ക്കല്‍ ഷഹാന മന്‍സിലില്‍ ഷമീര്‍ഷ (31)ആണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കല്ലമ്ബലത്തു നടന്ന ഒരു വധക്കേസിന്റെ തൊണ്ടിമുതലായ ബൈക്ക് എടുക്കാനായാണ് സി.ഐയും സംഘവും വെമ്ബായത്തുള്ള ഷമീര്‍ഷായുടെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ട് പ്രകോപിതനായ സജിന്‍ഷാ വെട്ടുകത്തിയെടുത്തു സി.ഐയുടെ മുഖത്തിനുനേരെ വീശുകയായിരുന്നു.

അപ്രതീക്ഷിതമായുള്ള ആക്രമണത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ സി.ഐയുടെ മുതുകില്‍ വെട്ടേല്ക്കുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ പ്രതിയെ കീഴടക്കി വെഞ്ഞാറമൂട് പൊലീസിനു കൈമാറി. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. നിസാര പരിക്കേറ്റ സി.ഐ കന്യാകുളങ്ങര ആശൂപത്രിയില്‍ ചികിത്സ തേടി. പ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.