ഇന്ത്യ-ചെെന സംഘര്‍ഷം,അതിര്‍ത്തിയില്‍ കുന്തവും വാളുമായി നില്‍ക്കുന്ന ചെെനീസ് സെെനികരുടെ ചിത്രങ്ങള്‍ പുറത്ത്.

127

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശത്തിനോട് ചേര്‍ന്ന് വാളും കുന്തവുമായി നില്‍ക്കുന്ന ചെെനീസ് പാട്ടാളക്കാരുടെ ചിത്രങ്ങള്‍ പുറത്ത്. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്നും വെടിയുതിര്‍ത്തുവെന്നും ചെെന ആരോപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ നൂറോളം വരുന്ന ചെെനീസ് സെെനികര്‍ കുന്തവും വാളും തോക്കുകളും കെെയ്യിലേന്തി നില്‍ക്കുന്നത് കാണാം. പാങ്‌ഗോംഗ് നദിയുടെ തെക്ക് ഭാഗത്തുളള ഇന്ത്യയുടെ പ്രദേശത്തിനോട് ചേര്‍ന്നാണ് ഇവര്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ഗാല്‍വന്‍ താഴ്‌വരയില്‍ ജൂണ്‍ 15ന് ഇന്ത്യന്‍ സെെനികരും ചെെനീസ് സെെനികരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. 20 ഓളം ഇന്ത്യന്‍ സെെനികര്‍ അന്ന് വീരമൃത്യുവരിച്ചിരുന്നു. സമാനമായ സ്ഥിതി അതിര്‍ത്തില്‍ ചെെനീസ് സേന പ്രതീക്ഷിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ചെെനീസ് സെെന്യം ആക്രമണത്തിനായി കുന്തം വാള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇവ. ഓരോ സെെനികരും കുന്തം വാള്‍ എന്നിവ കെെയിലേന്തി നില്‍ക്കുന്നതായി ചിത്രത്തില്‍ നിന്നും വ്യക്തമാണ്.കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ ഇരു സെെനികരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ചെെനീസ് സേന ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നു കയറാന്‍ ശ്രമം നടത്തുകയും ഇന്ത്യന്‍ സേന അത് തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ത്യന്‍ സേന വെടിയുതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ചെെന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെെനയ്ക്കെതിരായ ചിത്രങ്ങള്‍ പുറത്തുവന്നത്.