യുദ്ധഭീതി ഒഴുവാകുമോ ? ജി 20 ഉച്ചകോടിക്കിടെ മോദിയും ഷീ ചിന്‍പിങ്ങ് കൂടിക്കാഴ്ച നടത്തി.

534

അതിർത്തിയിൽ ഇൻഡ്യ- ചൈനസംഘർഷം മൂർച്ഛിയ്ക്കുമ്പോൾ മുൻ നിലാപടിൽ നിന്നും മാറി ജി 20 ഉച്ചകോടിക്കിടെ മോദിയും ഷീ ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവ് വരുത്താൻ കാരമമാകുമോ എന്ന ആകാംഷയിലാണ് ലോകം. അനൗദ്യോഗിക ചര്‍ച്ചയാണ് ഇരുവരും നടത്തിയത്. വിവിധവിഷയങ്ങളെക്കുറിച്ച്‌ ഇരുവരും പരസ്പരം സംസാരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ ട്വീറ്റ് ചെയ്തിരുന്നു. ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ഷീ ചിന്‍പിങ്ങ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചകോടി ആരംഭിക്കുന്നതിനു മുന്‍പ് ചൈനീസ് പ്രസിഡന്റിനെ അഭിസംബോധന ചെയ്ത് ചൈനയുമായി പൂര്‍ണ്ണ സഹകരണത്തിന് തയ്യാറാണെന്ന് മോദി വ്യക്തമാക്കിയിരുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിതായി ചൈന വ്യാഴാഴ്ച അറിയിച്ചിരുന്നുു വെള്ളിയാഴ്ച ജര്‍മ്മനിയില്‍ വെച്ച്‌ ജി 20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ചര്‍ച്ചക്കുള്ള അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൈന വ്യക്തമാക്കിയത്. അതേസമയം അനൗപചാരിക ചര്‍ച്ചക്കുള്ള സാധ്യത വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞുമില്ല.എന്നാല്‍ ചൈനയുടെ പ്രസ്താവനയെത്തുടര്‍ന്ന് മറുപടിയപമായി ഇന്ത്യ രംഗത്തെത്തി. ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ യോഗം ജി 20 ഉച്ചകോടിക്കിടെ തീരുമാനിച്ചിട്ടില്ലെന്നാണ് ഇന്ത്യ അറിയിച്ചത്. വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. ഇന്ത്യന്‍ സേന പിന്‍മാറണമെന്നും യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുതെന്നും ചൈന മുന്നറിയിപ്പു നല്‍കി. അതേ സമയം അതിർത്തിയിൽ ഇപ്പോഴും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിൽക്കുകയാണ്.