വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.

111

ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.

ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായ വട്ടപ്പാറ വേങ്ങോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാം തീയതി വരെ ചീഫ് സെക്രട്ടറിക്കൊപ്പം വേങ്ങോട് സ്വദേശിയായ 40 കാരൻ ജോലി ചെയ്തിരുന്നു. അതുകൊണ്ട് തന്നെ 40കാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലാണ് ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയിരുന്നത്. കൂടാതെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.ജി.പി എന്നിവരെ സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.