ഇന്ന് 150 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും,...

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ്  എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. മഹേശനെ...

സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19

സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇന്ന് ഒരാള്‍ കോവിഡ്...

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം മാറമ്ബള്ളിക്കുന്നത്തുകര പാലച്ചോട്ടുപറമ്ബില്‍ ഷിബു (38) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇയാള്‍ അഞ്ച് വര്‍ഷമായി കുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു....

മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയംനിരീക്ഷണത്തില്‍

മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശ്ശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജൂണ്‍ 15നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 21ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ജൂൺ 22ന് എറണാകുളം,...

സംസ്ഥാനത്ത് 133 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 93

ഇന്ന് 133 പേര്‍ക്കാണ്സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം,...

കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി

  ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരി, കൊവിഡ് റാണി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് മുല്ലപ്പള്ളി ആരോഗ്യ മന്ത്രിയെ അധിഷേപിച്ച് സംസാരിച്ചത്. പ്രസതാവന...

മെഡിക്കല്‍ കോളേജിലെ ലിംബ് ഫിറ്റിങ് സെന്ററില്‍ നിയമന തട്ടിപ്പെന്ന് ആക്ഷേപം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിംബ് ഫിറ്റിങ് സെന്ററില്‍ നടക്കുന്നത് നിയമന തട്ടിപ്പെന്ന് ആക്ഷേപം. ലിംബ് സെന്റെറിലെ സാങ്കേതിക വിഭാഗത്തില്‍ വരുന്ന ഒരു ഒഴിവില്‍ രണ്ടുപേര്‍ ജോലിയില്‍ കയറുന്ന രീതി തുടര്‍ന്നുകൊണ്ടിരിക്കുന്നതായാണ് ആരോപണം ശക്തമായിരിക്കുന്നത്. ലെതര്‍ സെക്ഷനില്‍...

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; അഞ്ചുപേര്‍ക്ക് പരിക്ക്

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അറ്റിങ്ങല്‍ ദേശീയപാതയില്‍ ടിബി ജങ്ഷനു സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.  കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ടാങ്കര്‍ ലോറി...
3

Latest article

പാലത്തായി കേസ് കുറ്റപത്രം, നിസാര വകുപ്പുകളെന്ന് ആക്ഷേപം

കണ്ണൂര്‍ പാനൂരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജന്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം സമർപ്പിക്കാൻ വെെകുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ റിമാൻഡ് കാലാവധി...

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ്...

കമാന്റോകള്‍ വന്നിട്ടും കുലുക്കമില്ല;പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; പൊലീസുമായി വാക്കേറ്റം

അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘനം. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിയന്ത്രണം ലംഘിച്ച് തെരുവില്‍ തടിച്ചുകൂടി. ഇവര്‍ പൊലീസിന് നേരെ പ്രതിഷേധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ഉയര്‍ന്നതോടെ...