എം എല്‍ എയുടെ വീട്ടിലെ തൊഴുത്തില്‍ വെട്ടിമാറ്റിയ പൂച്ചയുടെ തല. വട്ടം ചുറ്റി പോലീസ്

166

അനില്‍ അക്കര എം എല്‍ എയുടെ വീട്ടിലെ തൊഴുത്തില്‍ നിന്ന് പൂച്ചയുടെ തല കണ്ടെത്തി. തൃശൂര്‍ അടാട്ടുള്ള വീട്ടിലാണ് സംഭവം. പുലര്‍ച്ചെ വീടിന് സമീപത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു.പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലായിരുന്നു പൂച്ചയുടെ തല.

അമൃതാനന്ദമയിക്കെതിരെ ദേശദ്രോഹ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ആവിശ്യംരാവിലെ എം എല്‍ എ എത്തിയപ്പോഴാണ് തല കണ്ടത്.”പൂര്‍ണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാല്‍ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീട് പുലര്‍ച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാള്‍ നില്‍ക്കുന്ന കണ്ടെന്ന വിവരം അയല്‍വാസികള്‍ പറഞ്ഞത്. ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി അനധികൃതമായി ആളുകള്‍ നടക്കുന്നു”- എം എല്‍ എ ആരോപിച്ചു. സംഭവത്തില്‍ പേരാമംഗലം പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.