മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയത് വിലക്കാനെത്തിയ പൊലീസിന് നേരെ അസഭ്യം. പാങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസ്

3905

പൊതുനിരത്തിൽ മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയത് വിലക്കാനെത്തിയ പൊലീസിന് നേരെ അസഭ്യം പറഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പോലീസ് കേസ് എടുത്തു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിതകുമാരിക്ക് എതിരായാണ് പാങ്ങോട് പോലിസ്‌ കേസ് എടുത്തത്. ഇന്ന് രാവിലെ ഭരതന്നൂർ ജങ്ഷനിൽ വച്ചാണ് സംഭവം.
മാസ്ക് ധരിക്കാതെ ഇരുചക്രവാഹനത്തിൽ ജന ബാഹുല്യമുള്ള സ്ഥലത്തു കണ്ട ലളിതകുമാരിയോട്ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ ആരാണെന്ന് അറിയാമോ എന്ന് പറഞ്ഞുകൊണ്ട് പോലീസിനെ വിരട്ടുകയും അപമര്യാദയായി സംസാരിക്കുകയുമായിരുന്നത്രെ . ജനങ്ങൾക്ക് മാതൃകായാകേണ്ട ജനപ്രതിനിധിയിൽ നിന്നും ഉണ്ടായ നടപടിയിൽ വ്യാപക പ്രതിക്ഷേധo ഉയരുകയാണ്. ഇതേ സമയം ഇന്ന് സം സ്ഥാനത്ത്  ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് 2108 കേസുകള്‍ എടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് 2088 പേരാണ് അറസ്റ്റിലായത്. 1274 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍

(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 49, 52, 23
തിരുവനന്തപുരം റൂറല്‍ – 305, 309, 202
കൊല്ലം സിറ്റി – 127, 130, 100
കൊല്ലം റൂറല്‍ – 93, 95, 61
പത്തനംതിട്ട – 253, 259, 201
ആലപ്പുഴ- 84, 92, 39
കോട്ടയം – 77, 93, 20
ഇടുക്കി – 208, 114, 110
എറണാകുളം സിറ്റി – 26, 45, 12
എറണാകുളം റൂറല്‍ – 50, 58, 28
തൃശൂര്‍ സിറ്റി – 100, 154, 63
തൃശൂര്‍ റൂറല്‍ – 100, 111, 61
പാലക്കാട് – 63, 73, 32
മലപ്പുറം – 77, 106, 46
കോഴിക്കോട് സിറ്റി – 97, 99, 91
കോഴിക്കോട് റൂറല്‍ – 77, 21, 69
വയനാട് – 69, 14, 44
കണ്ണൂര്‍ – 241, 243, 67
കാസര്‍ഗോഡ് – 12, 20, 5