ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

400

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു

ഷമീമ ഇമിഗ്രേഷന്‍ അപ്പീല്‍ കമ്മീഷന്റെ നേതൃത്വത്തിലുള്ള ട്രിബ്യുണല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. എന്നാല്‍ അപ്പീല്‍ തള്ളിക്കൊണ്ട് ഇപ്പോള്‍ സിറിയയിലുള്ള ഷമീമക്ക് ഇനിയുള്ള കാലം അവിടെത്തന്നെ തുടരാം എന്ന് കോടതി വിധിക്കുകയായിരുന്നു.അതേസമയം, ഷമീമക്ക് പൗരത്വം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം ആകുമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വാദവും കോടതി അംഗീകരിക്കാന്‍ തയാറായില്ല.

ഷമീമയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശി പൗരത്വം ഉള്ളവരാണെന്നും അവര്‍ക്ക് വേണമെങ്കില്‍ ബംഗ്ലാദേശില്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ ആകുമെന്നുമെന്നുമാണ് കോടതി ഈ വാദം തള്ളിക്കൊണ്ട് അഭിപ്രായപ്പെട്ടത്.ഈസ്റ്റ് ലണ്ടനില്‍ നിന്നുമാണ് തന്റെ പതിനഞ്ചാം വയസില്‍ ഷമീമ കൂട്ടുകാരികള്‍ക്കൊപ്പം സിറിയയിലേക്ക് പുറപ്പെട്ടുപോയത്. ശേഷം ഡച്ചുകാരനായ ഒരു ഐസിസ് ഭീകരന്റെ ഭാര്യയായി ഇവര്‍ മാറുകയായിരുന്നു. ഇയാളില്‍ നിന്നും മൂന്ന് തവണ ഗര്‍ഭം ധരിച്ച ഷമീമയുടെ മൂന്നാമത്തെ കുഞ്ഞ് മരണപ്പെട്ടിരുന്നു.

ഒടുവില്‍ അമേരിക്കന്‍ ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടതോടെയാണ് ഷമീമ ബ്രിട്ടനിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഷമീമ ബീഗത്തിന്റെ ഈ ആവശ്യത്തിനെതിരെ ബ്രിട്ടനില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു