മാനഭംഗ ശ്രമത്തിനിടെ അക്രമിയുടെ സ്വകാര്യഭാഗത്ത് കട്ടുറുമ്പ് കടിച്ചു. 16 കാരി ഓടി രക്ഷപ്പെട്ടു

3570

മാനഭംഗ ശ്രമത്തിനിടെ അക്രമിയുടെ സ്വകാര്യ ഭാഗത്ത് കട്ടുറുമ്പ് കടിച്ചതിനെ തുടർന്ന്    പതിനാറ് കാരി ഒാടി രക്ഷപ്പെട്ടു.  ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയിൽ കഴിഞ്ഞ ദിവസം പകലാണ് സംഭവം. സംഭവം  ടോണി ഇറാവാന്‍ എന്ന 29കാരനാണ് പണി കിട്ടിയത്. സംഭവം ഇങ്ങനെ ; കൂട്ടുകാരിയായ പതിനാറുകാരിയുമായി കഴിഞ്ഞ ദിവസം ദക്ഷിണ സുലവേസിയിലെ സുഖമജു പ്രവിശ്യയില്‍ യാത്ര പോയിരുന്നു. യാത്രാമധ്യേ വെച്ച്‌ ഇറാവാന്‍ പെണ്‍കുട്ടിയോട് പലതവണ ലൈംഗിക താല്‍പര്യം അറിയിച്ചു. എന്നാല്‍ ഇത് പെണ്‍കുട്ടി സഹകരിച്ചില്ല. പ്രകോപിതനായ ടോണി  വാഹനം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ നിർത്തി കുറ്റിക്കാട്ടിലേക്ക് പെണകുട്ടിയെ തള്ളിയിട്ടു.തുടർന്ന്  ടോണിയും പെൺകുട്ടിയുമായി പിടിവലി നടന്നു. കാട്ടിൽ കട്ടുറുമ്പിൽ കൂട്ടത്തിന് മുകളിലായിരുന്നു പിടിവലി നടന്നത്. നിമിഷങ്ങൾക്കുള്ളിൽ ഇരുവരുടേയും ദേഹം പൊതിഞ്ഞ കട്ടുറുമ്പ് ടോണിയുടെ സ്വകാര്യ ഭാഗത്ത് കടിച്ചു. വേദന കൊണ്ട് ചാടിയെഴുന്നേറ്റ അക്രമി  ശരീരത്തിൽ പൊതിഞ്ഞ കട്ടുറുമ്പുകളെ തുത്ത് കളയുന്നതിനിടയിൽ പെൺകുട്ടി ഒാടി രക്ഷപ്പെടുകയായിരുന്നു. കുറ്റിക്കാട്ടിലുണ്ടായിരുന്ന വലിയ ഇനം കട്ടുറുമ്ബ് ടോണിയെ ആക്രമിച്ചത്. സംഭവസ്ഥലത്തു നിന്നും ഓടിയ പെണ്‍കുട്ടി ഒച്ചവെച്ച്‌ ഗ്രാമത്തിലുള്ളവരെ വിളിക്കുകയും നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.  പെണ്‍കുട്ടിയ്ക്കും  ദേഹത്തും മുഖത്തുമെല്ലാം ഉറുമ്ബിന്റെ കടിയേറ്റിട്ടുണ്ട്.