കോഴ ആരോപണം ;ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പിരിച്ച് വിട്ടു

2013

കോഴ ആരോപണം ബി ജെ പി വെമ്പായം പഞ്ചായത്ത് കമ്മിറ്റി  പിരിച്ച് വിട്ടു. കോണ്‍ഗ്രസ്സിനും എസ് ഡി പിെഎക്കും ഒപ്പം ചേര്‍ന്ന് അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ട്‌ചെയ്യ്തതിനെ തുടര്‍ന്ന് ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയെപിരിച്ച് വിട്ടു. തിരുവനന്തപുരം ജില്ലയിലെബി.ജെ.പി.യുടെ വെമ്പായം പഞ്ചായത്ത് കമ്മിറ്റിയെയാണ്  പിരിച്ചുവിട്ടതായി മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ച നടന്ന വെമ്പായം പഞ്ചായത്തിലെ  അവിശ്വാസചര്‍ച്ചയിലാണ് കോണ്‍ഗ്രസും എസ് ഡി പി ഐയും ബി ജെ പിയും ഒരുമിച്ച് ചേര്‍ന്ന് എല്‍ ഡി എഫ് പ്രസിഡന്റിനെ  പുറത്താക്കിയത്..ഇതോടെ അവിശുദ്ധ കൂട്ട്‌കെട്ടെന്നാരോപിച്ച് കോഴ ആരോപണവുമായി എല്‍ ഡി എഫ് രംഗത്ത്  വന്നു. വിഷയം വലിയചര്‍ച്ചയ്ക്ക് തന്നെ വഴിവച്ചിരിക്കുകയാണ് . ഇതിനിടെയാണ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായി നോത്യത്വം അറിയിച്ചിരിക്കുന്നത്.അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പി. അംഗങ്ങള്‍ മേല്‍ക്കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നാണ് പറയുന്നത്. എന്നാല്‍ ഇനി നടക്കാനിരിക്കുന്ന പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള മുന്നൊരുക്കമായി ഇതിനെ കാണുന്നവരുണ്ട്. വലിയ കോഴ ആരോപണങ്ങളും ഇത് സംബന്ധിച്ച് ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. പാറ മണല്‍ മാഫിയ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ രംഗത്ത് വന്നിരിക്കുന്നതായ് സി പി എം സി പി ഐ നേതാക്കള്‍ അറിയിച്ചു.ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസ്സം കന്യാകുളങ്ങരയില്‍ എല്‍ ഡി എഫ് പ്രതിഷേധയോഗവും നടത്തി.