മുസ്ലീങ്ങളാണ് ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിന് കാരണം

1093

ഭാരതത്തിലെ  ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്ലീങ്ങളാണെന്ന്  ബി.ജെ.പി എം.പി സാക്ഷി മഹാരാജ് .രാജ്യത്ത് ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത നാലു ഭാര്യമാരും നാല്‍പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവര്‍ ഉള്ളതുകൊണ്ടാണ്. ഏക സിവില്‍ കോഡ് സര്‍ക്കാര്‍  ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.  മീററ്റില്‍ പൊതുപരിപാടിക്കിടെയാണ് സാക്ഷി മഹാരാജിെന്റ വിവാദ പരാമര്‍ശം.
മഹാരാജ് ഇതിനു മുമ്പും മുസ്ലീങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.  മുസ്ലീം സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാള്‍ ദയനീയമാണെന്ന പരാമര്‍ശവും രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള പരാമര്‍ശങ്ങളും വിവാദമായിരുന്നു.