ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബൈക്ക് കുഴിയിലേയ്ക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥി മരിച്ചു

2620

ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബൈക്ക് കുഴിയിലേയ്ക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥി മരിച്ചു. പാങ്ങോട് ഭരതന്നൂർ കാക്കാണിക്കര വിപിൻ ഭവനിൽ അരുണകുമാറാണ്  (17) മരിച്ചത്. ഭരതന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയായിരുന്നു. ഇന്നലെ ദിവസം രാത്രി 7 മണിക്ക് മൂന്ന്മുക്ക് ജംഗഷന് സമീപത്ത് വച്ചായിരുന്നു സംഭവം . മൂലപ്പേഴിലുള്ള പിതാവിന്റെ വീട്ടിലേയ്ക്ക്  കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ബന്ധുവിനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടയിലാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ  റോഡ് സൈഡിലുള്ള മണ്ണിടിഞ്ഞ് ബൈക്ക് കുഴിയിലേയ്ക്ക് വീടുകയായിരുന്നു. വീഴ്ചയിൽ പിൻസീറ്റിൽ ഇരിയ്ക്കുകയായിരുന്ന അരുണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപരും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സംഭവിയ്ക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഒാടിച്ചിരുന്ന ബന്ധുവിന്  നിസ്സാര പരിേക്കേറ്റു . മൃതദേഹം കാക്കാണിക്കരയിലുള്ള വീട്ടുവളപ്പിൽ സംസ്കരിയ്ക്കും. പരേതനായ ബാബുവാണ് പിതാവ് . അമ്മ അമ്പിളി. വിപിൻ സഹോദരൻ .