വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍; സംഭവം ഭരതന്നൂരില്‍

527

വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ റിമാന്‍ഡില്‍. തിരുവനന്തപരം കല്ലറ ഭരതന്നൂരിലാണ് വൃദ്ധയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെ പാങ്ങോട് സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.വെഞ്ഞാറമൂട് ആലന്തറ പ്ലാവറ വീട്ടില്‍ വിജയ(50 )നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന വിജയന്‍ പാങ്ങോട് തണ്ണി ചാലില്‍ താമസിക്കുന്ന മാതാവായ ഓമന(70)യെ അതി ക്രൂരമായി മര്‍ദ്ദിക്കുകയും മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഓമനേ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ പാങ്ങോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓമന ഉപയോഗിച്ചുവന്ന ഊന്നുവടി പിടിച്ചു വാങ്ങിയാണ് വിജയന്‍ അത് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വലതുകൈ എല്ല് പൊട്ടു മാറി.

ഊന്നുവടി ഉപയോഗിച്ച് ഓമനയുടെ കഴുത്തില്‍ അമര്‍ത്തി യതിനെ തുടര്‍ന്ന് തൊണ്ടയില്‍ രക്തം കെട്ടിക്കിടക്കുന്നതായി പാങ്ങോട് ഗവണ്‍മെന്റ് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിജയനെ ഉടന്‍ തന്നെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പാങ്ങോട് സി.ഐ .എന്‍ സുനീഷ് ,എസ്. ഐ .കെ രവികുമാര്‍ ,എ.എസ്. ഐ ബാബു ,സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, നിസാര്‍, എന്നിവരുടെ നേതൃത്വത്തിലാണ് വിജയനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.