നല്ല ലൈംഗിക ജീവിതത്തിന് നിർബന്ധമായി വേണ്ടത് ഇക്കാര്യം മാത്രം

502

മികച്ച ദാമ്പത്യജീവിതത്തിന് സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധത്തിനും പ്രാധാന്യമുണ്ട്. എന്നാൽ നല്ല സെക്സ് ജീവിതത്തിന് വേണ്ടത് നല്ല ഉറക്കമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങളിൽ പറയുന്നത്. നല്ലയുറക്കവും ലൈംഗിക സംതൃപ്‌തിയും തമ്മിൽ ബന്ധമുണ്ടെന്നാണ് ‘ദ നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി’യുടെ പഠനത്തിൽ പറയുന്നത്. സ്ലീപ്‌ ഡിസോഡറുളള ഉള്ള സ്ത്രീകളുടെ സെക്സ് ലൈഫ് നിരാശാജനകമാണ് എന്നാണ് ഇവർ പറയുന്നത്.

‘sleepsex’ or ‘sexsomnia’ പോലെയുള്ള അവസ്ഥകൾക്ക് വരെ ഇത് കാരണമായേക്കാം എന്നും ഈ പഠനം പറയുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ പലർക്കും ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്. ജോലിയിലെ സമ്മർദ്ദവും അമിതമായ ഫോൺ ഉപയോഗവും ഒക്കെ ഇതിന് കാരണമാണ്. ലൈംഗിക ജീവിതം നല്ലതാകാൻ സഹായിക്കുന്ന പല ഘടകങ്ങളുണ്ട്. നല്ല ഭക്ഷണം, വ്യായാമം, നല്ല ഉറക്കം എന്നിവയാണ് അതിൽ പ്രധാനം.

ജേർണൽ ഓഫ് സെക്‌ഷ്വൽ മെഡിസിൻ പറയുന്നതും മോശം സെക്സ് ലൈഫ് ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപെട്ട കാരണം ഉറക്കകുറവ് ആണെന്നാണ്. ഈ പഠനത്തില്‍ പങ്കെടുത്ത 171 സ്ത്രീകൾ പറയുന്നത് നല്ലയുറക്കം ലൈംഗികതാത്പര്യം കൂടുതല്‍ തോന്നാനും സെക്സ് കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കുന്നുണ്ട് എന്നാണ്.

ഓരോ മണിക്കൂർ കൂടുതൽ ഉറങ്ങുന്നത് ഒരാളുടെ സെക്സ് ലൈഫ് 14 % മികച്ചതാകും എന്നാണ് യൂണിവേഴ്സിറ്റി ഓഫ് മിഷിഗൻ മെഡിക്കൽ സ്കൂൾ നടത്തിയ പഠനം പറയുന്നത്. ലൈംഗിക താത്പര്യം പെട്ടെന്ന് കുറയുന്നതായി തോന്നിയാൽ ഉറക്കത്തിന്റെ സമയം ഒന്ന് നീട്ടുന്നത് നല്ലതാണെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു.