ലോക്ക്ഡൗണിനിടെ നടി പങ്കുവച്ചത് കുളിക്കുന്ന വീഡിയോ ; വിമര്‍ശനത്തിന് പിന്നാലെ വീഡിയോകണ്ടത് 600 മില്യണിലേറെപേര്‍

579

ലോക്ക് ഡൗണിനിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയുടെ പേരില്‍ നടിക്ക് നേരെ വന്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന താരമായ ഉര്‍വ്വശി റൗട്ടേലയ്ക്ക് നേരെയാണ് വിമര്‍ശനം ഉയര്‍ന്നത്.. 2015 ല്‍ മിസ് ദിവ പട്ടം നേടിയ ഉര്‍വ്വശി അതേ വര്‍ഷം മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിംഗിലും താരം സജീവമാണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു ഗാനരംഗത്തിലെ കുളിക്കുന്ന സീന്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കൊവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ ഒട്ടനവധിപേര്‍ നടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി.വിമര്‍ശനങ്ങളുണ്ടായെങ്കിലും ലോക്ക് ഡൗണ്‍ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഉര്‍വ്വശി തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.