കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയ യുവാവിനെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽപ്പിച്ചു.

1146

കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയ യുവാവിനെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽപ്പിച്ചു. കല്ലറ മിതൃമ്മല മാടൻകാവ് വലിയകട ചാങ്ങയിൽ കോളനിയിൽ അപ്പുണ്ണി എന്ന പ്രവീണാണ് (24) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അർദ്ധ സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി വീടിനോട് ചേർന്നുള്ള കുളിമുറിയിൽ കുളിക്കുമ്പോൾ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിച്ചിട്ടുള്ള ഹോളിലൂടെ എത്തി നോക്കുകയായിരുന്നു. യുവാവിനെ കണ്ട് ഇവർ നിലവിളിയ്ക്കുകയും ഒാടികൂടിയ അയൽവാസികൾ ചേർന്ന് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിയ്ക്കുകയായിരുന്നു. ഇതിന് മുമ്പും പ്രദേശത്തെ പല വീടുകളിലും സമാന സംഭവം ഉണ്ടായിരുന്നതായും ഇയാൾ തന്നെയായിരുന്നു അതിന് പിന്നിലെന്നും പാങ്ങോട് എസ് എെ നിയാസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.