പാചകത്തിനിടയില്‍ ഭക്ഷണത്തില്‍ തുപ്പി.ബേക്കറി ജീവനക്കാരന്‍ അറസ്റ്റില്‍.

173

ബ്രഡ് ഉണ്ടാക്കുന്നതിനിടെയില്‍ മാവില്‍ തുപ്പിയ ബേക്കറി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. അജ്മാനിലെ ഒരു ബേക്കറിയിലാണ് സംഭവം. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. അജ്മാനിലെ മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്നായിരുന്നു നടപടി.ബ്രഡ് ഉണ്ടാക്കുന്നതിനിടയില്‍ ബേക്കറി ജീവനക്കാരന്‍ മനപ്പൂര്‍വം തുപ്പുകയായിരുന്നെന്ന് മുനിസിപ്പാലിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് പറഞ്ഞു.വൈകുന്നേരം ബേക്കറിയിലെത്തിയ ഒരാള്‍ ജീവനക്കാരന്‍ ഭക്ഷണത്തില്‍ തുപ്പുന്നത് കാണുകയും ഇത് ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് മുന്‍സിപ്പാലിറ്റിയില്‍ പരാതി നല്‍കി. വിവരം അറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ മാനസിക രോഗ്യ കേന്ദ്രത്തിലെത്തിച്ച്‌ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇയാള്‍ ജോലി ചെയ്തിരുന്ന ബേക്കറി പൂട്ടിച്ചു.