തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്ലീങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി

399

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിനല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധിപ്രസ്താവിച്ചത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി, പള്ളിപണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണം

 

തര്‍ക്കഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീംകോടതി

 

രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായ നടപടി

 

വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ അവകാശം തീരുമാനിക്കാനാവില്ല

 

1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തത് സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ചുകൊണ്ട്.

രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല, എന്നാല്‍ ആരാധനാ മൂര്‍ത്തിക്ക്‌ നിയമപരമായ അവകാശമുണ്ട്.

 

സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി നിലനില്‍ക്കും

 

ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥാവകാശം തീരുമാനിക്കാന്‍ കഴിയില്ല

 

ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ല

 

നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കില്ല

 

ചീഫ് ജസ്റ്റിസ് വിധി വായിക്കുന്നു

 

ഷിയാ വഖഫ് ബോര്‍ഡിന്റെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ തള്ളി

 

ഏകകണ്ഠമായ വിധിയെന്ന് ജഡ്ജിമാര്‍

 

കോടതി നടപടികള്‍ ആരംഭിച്ചു, അഞ്ച് ജഡ്ജിമാരും വിധിയില്‍ ഒപ്പുവെച്ചു