ആറ്റുകാല്‍ പൊങ്കാല ഈ മാസം 20 ന്

323

 

ആറ്റുകാല്‍ പൊങ്കാല ഈ മാസം 20 ന് നടക്കും. 12 ന് പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. ഏകദേശം 40 ലക്ഷത്തോളം വരുന്ന ഭക്തര്‍ ഇത്തവണ പൊങ്കാലയിടാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും 2009 ലെ ഗിന്നസ് റെക്കോഡ് തിരുത്തുകയാണ് ലക്ഷ്യമെന്നും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

12 ന് വൈകിട്ട് 6.30 ന് നടക്കുന്ന സ്‌റ്റേജ് പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിക്കും. അംബ, അംബിക, അംബാലിക എന്നിങ്ങനെ മൂന്ന് സ്‌റ്റേജുകളിലായിട്ടാണ് കലാപരിപാടികള്‍ നടക്കുക. ചടങ്ങില്‍ പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ എം ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാ പുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും.