ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു

1474

ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു. സംസ്ഥാന ബാലവകാശ കമ്മീഷനാണ് വര്‍ഷങ്ങളായി നിലനിന്നുവന്നിരുന്ന ആചാരത്തിനെതിരെ കേസെടുത്തത്.കുത്തിയോട്ടമെന്ന പേരില്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത് കടുത്ത പീഡനമാണെന്നും, ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കേസെടുക്കാവുന്നതാണെന്നും ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കഴിഞ്ഞ ദിവസം തന്റെ ബ്ളോഗിലൂടെ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് ബാലവകാശ കമ്മീഷന്റെ നടപടി.