നടിയെ ആക്രമിച്ച സംഭവം. ദിലീപിനെ പ്രതിയായി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ് രംഗത്ത്. ഏഷ്യാനെറ്റിന് പിന്നില്‍ സൂപ്പര്‍താരത്തിന്റെ കൈകള്‍.

16090

നടിയെ ആക്രമിച്ച സംഭവം. ദിലീപിനെ പ്രതിയായി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ് രംഗത്ത്. ഏഷ്യാനെറ്റിന് പിന്നില്‍ സൂപ്പര്‍താരത്തിന്റെ കൈകള്‍.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വഴിതിരിവുകള്‍ക്കിടയില്‍ നടന്‍ ദിലീുിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഏഷ്യാനെറ്റ് ചാനല്‍ രംഗത്ത്.ഏഷ്യാനെറ്റ് വാര്‍ത്താവാരകന്‍ വിനുവിന്റെ നേത്യത്വത്തിലാണ് ഏകപക്ഷീയമായി ദിലീപിനെ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്തുകയും വളച്ചൊടിച്ച വാര്‍ത്തകളിലൂടെ അപമാനിക്കുകയുംചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസ്സങ്ങളായി ദിലീപിനെ കേന്ദ്രീകരിച്ച് ഏഷ്യാനെറ്റും ,മാത്യഭൂമിചാനലും പ്രത്യേക അജണ്ട സ്യഷ്ടിക്കും വിധം വാര്‍ത്തകള്‍ പുറത്ത് വിട്ടുന്നത് മാധ്യമ ലോകത്ത് തന്നെചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. പ്രമുഖ വാര്‍ത്താവാരകന്‍ ഡോ.ലാല്‍ ദിലീപിനെ കേന്ദ്രീകരിച്ചുള്ള മാധ്യമആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസ്സം രംഗത്ത് വന്നിരുന്നു.ഏഷ്യാനെറ്റിനും,മാത്യഭൂമി ചാനലിനും നടന്‍ ദിലീപിനോട് ഏറെ നാളായുള്ള വൈരാഗ്യം അവസരം കിട്ടിയതോടെ മുതലെടുക്കുകയാണ് ഇരുചാനലുകളും.അടുത്തിടെ മനോരമയിലൂടെ ചിലമാധ്യമ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞ് ദിലീപ് വിമര്‍ശിച്ചിരുന്നു.ഇതെ സമയം ദിലീപ് തന്നെ ചില ചാനലുകളുടെ അന്തപുരങ്ങളില്‍ തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നുവെന്നതും ശ്രേദ്ദേയമാണ്‌.

ഏഷ്യാനെറ്റുമായി അടുത്ത ബന്ധമുള്ള പ്രമുഖ താരംതന്നെയാണ് ചാനലിന്റെ ഇപ്പോഴത്തെ
നീക്കങ്ങള്‍ക്ക്  പിന്നിലെന്നും സംസാരമുണ്ട്. ഏഷ്യാനെറ്റിന്റെ ഏകപക്ഷീയമായ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയെന്ന ലക്ഷ്യവും ചാനലിനുണ്ട്.