ആർത്തവ ഇമോജിയുമായി സ്മാർട്ട് ഫോണുകൾ !!

367

സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജി മാര്‍ച്ചോടെയു ണ്ടാകും .ആര്‍ത്തവകാലത്തെ കുറിച്ച്‌ പുരുഷന്‍മാര്‍ക്കും അവബോധമുണ്ടാക്കുകയെന്നതാണ് യു.കെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടുള്ള ക്യാംപയിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജി വരുന്നത്.

വലിയ തടിച്ച രക്തത്തുള്ളിയാണ് അടയാളം. ഇത് നീല കലര്‍ന്ന പശ്ചാത്തലത്തിലാകും ഉണ്ടാകുക. സാധാരണ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് ഇത്.ജൈവികമായ ശാരീരിക പ്രക്രിയ ആണെങ്കിലും പാരമ്ബര്യ വിശ്വാസം ആചാരങ്ങളും ആര്‍ത്തവത്തെ അശുദ്ധമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് എത്തിക്കലാണ് ഇമോജിയുടെ പ്രധാന ഉദ്ദേശം.

പലപ്പോഴും പുരുഷന്‍മാര്‍ സ്ത്രീയുടെ ആര്‍ത്തവ കാലത്തെ കുറിച്ച്‌ അജ്ഞരാണ്. ആര്‍ത്തവകാലത്തെ കുറിച്ച്‌ പുരുഷന്‍മാര്‍ക്കും അവബോധമുണ്ടാക്കുകയെന്നതാണ്  ലക്ഷ്യം. തനിക്ക് ആര്‍ത്തവകാലമാണെന്ന് ഇമോജിയിലൂടെ സ്ത്രീക്ക് വ്യക്തമാക്കാന്‍ സാധിക്കും.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസം അവരുടെ മാനസികാവസ്ഥയെ ബാധിക്കാറുണ്ട്. അതിനാല്‍ ഇമോജി പങ്കുവെയ്ക്കുന്നതിലൂടെ സ്ത്രീക്ക് സമാധാനപരമായ ആര്‍ത്തവകാലം ഒരുക്കാനാകും