സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

74

പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം. എഴുന്നൂറോളം സിനിമകള്‍ക്കും പ്രഫഷനല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി.എ ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു.

ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.

അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം കീ ബോര്‍ഡ് പ്ലയറായി റഹ്മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതമൊരുക്കിയതിനായിരുന്നു പുരസ്‌കാരം.ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.

മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടി…. എന്ന കറുത്ത പൗര്‍ണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ അര്‍ജുനന്‍ മാഷിന്റെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന പാട്ട് പാടാത്ത മലയാളികളുണ്ടാവില്ല.