വാറ്റു ചാരായവുമായി ഓട്ടോ ഡ്രൈവറായ യുവതിയെ പിടികൂടുന്ന വീഡിയോ

864

തിരുവനന്തപുരം ആര്യനാട് വാറ്റു ചാരായവുമായി ഓട്ടോെ്രെഡവറായ യുവതിയെ എക്‌സൈസ് പിടികൂടി.

, എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരുടെ നിർദേശാനുസരണം KL-21-P-8845 നമ്പർ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന ചാരായം പിടിച്ചെടുത്തു.

വാഹനത്തിന്റെ ഉടമയും ഡ്രൈവറും ആയ ആര്യനാട് എരുമോട് കുന്നുംപുറത്തു വീട്ടിൽ ദീപ എന്ന ആളെ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ പിന്നിൽ സ്പീക്കർ ബോക്സിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ ആക്കിയാണ്‌ ചാരായം സൂക്ഷിച്ചു ഇരുന്നത്.

ആര്യനാട് കോട്ടയ്ക്കകം ഭാഗത്തു നിന്നും വാങ്ങി തിരുവനന്തപുരം ഭാഗങ്ങളിൽ വില്പനക്ക് കൊണ്ട് പോകുന്ന വഴി ചാരുമൂട് ഭാഗത്തു വച്ചാണ് വാഹനം പരിശോധിച്ചു.

പ്രതിയെ പിടികൂടിയത്,കൂട്ട് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. പ്രതി ദീപ മുൻപും പോലീസ് എക്‌സൈസ് അബ്കാരി കേസുകളിൽ പ്രതി ആയിട്ടുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കി, പ്രതി ദീപ കഴിഞ്ഞ 2 മാസത്തോളമായീ എക്‌സൈസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.

. വീഡിയോ കാണാം>