മുൻ എംപി അഡ്വ. സെബാസ്റ്റ്യൻ പോളിന്റെ മാതാവ് അഡ്വ. അന്നമ്മ പോൾ അന്തരിച്ചു.

326

മുന്‍ എംപി അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ് അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു. 95 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകിട്ട് നാലുമണിക്ക് ഫ്രാന്‍സിസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. മൃതദേഹം പ്രൊവിഡന്‍സ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ചു. മൂഞ്ഞപ്പിള്ളി പരേതനായ എംഎസ് പോളിന്റെ ഭാര്യയാണ്. അറുപതാം വയസില്‍ എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥിനിയായി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് അന്നമ്മ പോള്‍. 1946 ല്‍ വിവാഹിതയാകുമ്ബോള്‍ പത്താംക്ലാസ് മാത്രമാണ് അന്നമ്മ പോളിനുണ്ടായിരുന്ന വിദ്യാഭ്യാസ യോഗ്യത. പിന്നീട് ഇളയ മകള്‍ ഗ്ലോറിക്കൊപ്പം പ്രീഡിഗ്രിയും ബിഎയും ഫസ്റ്റ് കഌസില്‍ പാസായി. അതിനു ശേഷമാണ് മകന്‍ സുബലിനൊപ്പം എംഎക്ക് മഹാരാജാസില്‍ ചേര്‍ന്ന് പഠനം നടത്തിയത്. എംഎ, എല്‍എല്‍ബി ബിരുദങ്ങള്‍ സമ്ബാദിച്ചതിനു ശേഷം അറുപത്തിയഞ്ചാമത്തെ വയസില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 1989ല്‍ 65-ാം വയസില്‍ ഇളയമകന്‍ സുബലിനൊപ്പമാണ് അന്നമ്മപോള്‍ വക്കീലായി ചാര്‍ജെടുക്കുന്നത്. എട്ടുമക്കളില്‍ നാലുപേരും അഭിഭാഷകരാണ്. പരേതയായ മേരി ജോര്‍ജ് കാട്ടിത്തറ, എലക്ട പോള്‍ തോട്ടത്തില്‍, തോമസ് പോള്‍, ആര്‍ട്ടിസ്റ്റ് ജോ പോള്‍, സബീന പോള്‍, ഗ്ലോറിയ ബാബു പയ്യപ്പിള്ളി, അഡ്വ. സുബല്‍ ജെ പോള്‍ എന്നിവരാണ് മറ്റു മക്കള്‍.