കേരളം പിടിക്കാന്‍ പുതിയ പ്ലാനുമായി അമിത്ഷാ.. സമ്മതം മൂളിയത് പത്തിലേറെ എം എല്‍ എ മാര്‍.

37711

ബിജെപി സഖ്യം ത്രിപുര പിടിച്ചെടുത്തതോടെ ഇനി അടുത്ത ലക്ഷ്യം കേരളമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി എന്ത് വില നല്‍കിയും കേരളത്തിലും ഭരണത്തിലേറുകയാണ് ബി ജെ പിയുടെ ലക്ഷ്യം. ത്രിപുരയെക്കാള്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുമെന്നാണ് ബി ജെ പി കേന്ദ്ര നേത്യത്വത്തിന്റെ വിലയിരുത്തല്‍. ഇതെ സമയം കേരളം കൈപ്പിടിയിലൊതുക്കുവാനുള്ള തന്ത്രങ്ങള്‍ക്ക് ബി ജെ പി കേന്ദ്രനേത്യത്വം മാസങ്ങള്‍ക്ക് മുമ്പെ തന്നെ തുടക്കമിട്ടതായി നേരത്തെ തന്നെ റിപ്പോട്ടുകളുണ്ടായിരുന്നു. അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനായി പ്രത്യേക സംഘം തന്നെ ഉണ്ടത്രെ. ഇതില്‍ കേരള നേതാക്കളെ ആരെയും തന്നെ അടുപ്പിക്കുന്നില്ലന്നതാണ് പ്രത്യേകത.

ത്രിമുഖ തന്ത്രംപയറ്റിയാണത്രെ കേരളം പിടിക്കാനുള്ള അമിത്ഷായുടെ പ്ലാന്‍. കേരള നിയമസഭയിലെ 10ഓളം എം എല്‍ എ മാരെ തങ്ങളുടെവരുതിയില്‍ ഇതിനകം ് അമിത്ഷാക്ക എത്തിക്കാനായതായാണ് റിപ്പോട്ടു. ഇതില്‍ ഭരണപക്ഷത്തെ ഒരു എം എല്‍ എയും ഉണ്ടത്രെ. കേരള ഭരണം പിടിക്കാനാകുമെന്ന പ്രതീതി ഉയര്‍ന്നാല്‍ നിലവിലെ എം എല്‍ എ മാരില്‍ നല്ലൊരുവിഭാഗത്തിനെ എന്‍ ഡി എ ക്യാമ്പിലെത്തിക്കാനാകുമത്രെ. മാത്രമല്ല സൂപ്പര്‍സ്റ്റാറടക്കമുള്ള പ്രമുഖരും എത്തുമത്രെ. ഇതിന് കളം ഒരുക്കുവാനുള്ള തന്ത്രങ്ങള്‍ ഇതിനകം തന്നെമൂര്‍ദ്ധന്യതയില്‍ എത്തിക്കഴിഞ്ഞു. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വിലയ്‌ക്കെടുത്ത് വരുതിയിലാക്കുക എന്നതന്ത്രമാണ് ഇവിടെ പയറ്റുന്നത്. ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇത് ഏറെക്കുറെ വിജയം കണ്ടുകഴിഞ്ഞു. വരും നാളുകളില്‍ ഇതുവരെ കാണാത്ത പല സംഭവങ്ങള്‍ക്കും കേരളം സാക്ഷിയാകാന്‍ പോകുകയാണത്രെ.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ബി ജെ പിയെ കേരളത്തിലെ പ്രധാന ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന് പ്രധാന തടസ്സമായി നില്‍ക്കുന്ന സി പി എമ്മിനെ പൊതുജന മധ്യത്തില്‍ അപഹാസ്യരാക്കുക എന്നതാണ് ബി ജെ പിയുടെ പ്രധാന അജണ്ടകളിലൊന്ന്. ഇതിന് മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു കഴിഞ്ഞുവത്രെ.