കഴുത്തിലെ മുഴ: അമിത് ഷാ ശസ്ത്രക്രിയക്ക് വിധേയനായി

321

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിന് സര്‍ജറി. ബുധനാഴ്ച അഹമ്മദാബാദിലെ കെഡി ആശുപത്രിയില്‍ വച്ചായിരുന്നു സര്‍ജറി. ലിപോമയെ തുടര്‍ന്നാണ് അമിത് ഷാ ശസ്ത്രക്രിയക്ക് വിധേയനായത്. ശരീരത്തിലുണ്ടാകുന്ന മൃദുവായ കൊഴിപ്പ് മുഴകളാണ് ലിപോമ. അമിത് ഷായുടെ കഴുത്തിനു പുറകിലുള്ള മുഴകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

ഇന്ന് രാവിലെയാണ് ചെക്കപ്പിനായി അമിത് ഷാ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം അമിത് ഷായെ ഡിസ്ചാര്‍ജ് ചെയ്തതായി ബി.ജെ.പി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. സ്വകാര്യ ആവശ്യത്തിനായാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഷാ ഗുജറാത്തിലെത്തിയത്.

ശസ്ത്രക്രിയ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വ്യാഴാഴ്ച തന്നെ അമിത് ഷാ ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍